മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ മീറ്റിംഗ് സംഘടിപ്പിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തേണ്ട തീവ്ര ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂൾ പ്രധാനാധ്യാപകരെയും സംഘടിപ്പിച്ചുകൊണ്ട് മീറ്റിംഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് മീറ്റിംഗ് നടന്നത്. മീറ്റിങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ മറിയംകുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത് മെമ്പർമാരായ എം ടി റിയാസ്, ഫാത്തിമ, അബൂബക്കർ മാഷ് , അസിസ്റ്റൻറ് സെക്രട്ടറി ഗഫൂർ, പഞ്ചായത്ത് എച്ച് ഐ റിനിൽ തുടങ്ങിയവർ സംസാരിച്ചു.