കക്കാടംപൊയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് കൊടിയത്തൂർ കുളങ്ങര സ്വദേശി മരിച്ചു.
മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ കക്കാടംപൊയില്‍ കോനൂര്‍കണ്ടി മരത്തോട് റോഡില്‍ ഇന്ന് പുലര്‍ച്ചെ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ മുണ്ടോട്ടു കുളങ്ങര സ്വദേശി കുഴിഞ്ഞോടി അബ്ദുല്‍ സലാമാണ് മരിച്ചത്. പഴയകാല ഫുട്ബാള്‍ ഗോള്‍കീപ്പറും നാട്ടിലെ പൊതുപ്രവര്‍ത്തന രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു.
കൂടെയുണ്ടായിരുന്ന ആളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സലാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ധാരാളം ടൂറിസ്റ്റുകള്‍ കടന്നുപോകുന്ന ഈ വഴിയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈ അപകട വളവില്‍ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പരേതരായ കുഴിഞ്ഞോടി മമ്മദ് കുട്ടി -കുഞ്ഞാത്തുട്ടി എന്നിവരുടെ മകനാണ് മരണപ്പെട്ട സലാം. ഭാര്യ ഷംന അടിവാരം. മക്കള്‍: മുഹമ്മദ് സിനാന്‍, ഹൈഫാസ്, ഹൈഫ. സഹോദരങ്ങള്‍: മോയിന്‍കുട്ടി, സുലൈമാന്‍, മുഹമ്മദ്, അബ്ദുറഹിമാന്‍, ഷിഹാബുദ്ദീന്‍.