വാഴക്കാട് ജി എം യു പി സ്കൂളിന് അഭിമാന നിമിഷം: കബഡിയിൽ സംസ്ഥാന തലത്തിലേക്ക് നിയ നസ്‌റിനും

A proud moment for Vazhakkad GMUP School:

വാഴക്കാട്: പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന കബഡി മൽസരത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി വാഴക്കാട് ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥി നിയനസ്റിനും ജയ്സിയണിയും. കഴിഞ്ഞ ദിവസം പൊന്നാനിയിൽ വെച്ച് നടന്ന ജില്ലാ കബഡി മൽസരത്തിൽ നിയ നസ്റിന്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി ഉപജില്ല സീനിയർ ഗേൾസിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയിരുന്നു. വാഴക്കാട് ജി എം യു പി സ്കൂളിലെ നാല് വിദ്യാർത്ഥികളാണ് ഉപജില്ലയ്ക്ക് വേണ്ടി മത്സരത്തില്‍ പങ്കെടുത്തിരുന്നത്. നിയ നസറിൻ്റെ മികച്ച പ്രകടനമാണ് സംസ്ഥാന മൽസരത്തിലേക്കുള്ള ജില്ലാ ടീമില്‍ ഇടം നേടാന്‍ കാരണമായത്. ഈ ആഴ്ച നടക്കുന്ന നാല് ദിവസത്തെ ജില്ലാ പരിശീലന ക്യാമ്പില്‍ നസ്റിനും പങ്കെടുക്കും. ചെറുവായൂർ കണ്ണത്തുംപാറ പുള്ളിശ്ശീരി മുഹമ്മദ് ഷാഫിയുടെയും റാബിയയുടെ മകളാണ് നസ്റിൻ. കായിക അധ്യാപകൻ ഷാജു മാസ്റ്ററാണ് പരിശീലകൻ.

സ്കൂൾ അസംബ്ലിയിൽ നടന്ന അനുമോദന ചടങ്ങിൽ ഉപജില്ലയിൽ ഓവറോൾ നേടിയവർക്കും നസ്റിനും ഹെഡ്മാസ്റ്റർ അബ്ദു വിലങ്ങപ്പുറം മെഡലുകൾ നൽകി. കായികാധ്യാപകൻ ഷാജു , താഹിർ കുഞ്ഞ്, അബ്ദുസലാം, കബഡിയുടെ ചാർജുള്ള താഹിറ, നളിനി എന്നിവർ സംസാരിച്ചു. A proud moment for Vazhakkad GMUP School:

Leave a Reply

Your email address will not be published. Required fields are marked *