കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. ബസിന്‍റെ മുൻഭാഗത്ത് പുക ഉയരുന്നത് ഡ്രൈവർ കണ്ടത്. തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ഫയർ ഇക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിലേക്ക് പെട്ടന്ന് തീ പടരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.