ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം

A school bus caught fire in Chengannur; The bus was completely gutted; A major disaster was avoided

 

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.

തുടർന്ന് കുട്ടികളെ എല്ലാം ബസിൽ നിന്ന് മാറ്റി. അല്പ സമയത്തിനുള്ളിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്കൂൾ ബസിൽ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *