മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി
കാലിഫോര്‍ണിയ: മകള്‍ പങ്കെടുത്ത പരിപാടിയില്‍ ഉച്ചത്തില്‍ കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി. കാലിഫോര്‍ണിയ സ്കൂള്‍ ഡിസ്ട്രിക്ട് സൂപ്രണ്ടായ മരിയൻ കിം ഫെൽപ്സിനെയാണ് പുറത്താക്കിയത്. ചൊവ്വാഴ്ച നടന്ന മീറ്റിംഗില്‍ സാൻ ഡീഗോയിലെ 35,000 വിദ്യാർഥികളുള്ള പോവെ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന ബോർഡ് മരിയൻ കിം ഫെൽപ്സിനെ പുറത്താക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തു. fired
ഒരു സ്പോര്‍ട്സ് ഇവന്റില്‍ മരിയന്റെ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മേയ് 30നാണ് സംഭവം. സാൻ ഡീഗോയിലെ പോവേ യൂണിഫൈഡ് കാമ്പസായ ഡെൽ നോർട്ടെ ഹൈസ്കൂളിലെ സോഫ്റ്റ്ബോൾ ടീമിലെ അംഗങ്ങൾ, ഒരു ടീം വിരുന്നിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിക്കായി തെരഞ്ഞെടുക്കപ്പെട്ട മരിയന്റെ മകള്‍ക്കു വേണ്ടി കയ്യടിച്ചില്ലെന്നാണ് പരാതി.
കഴിഞ്ഞ വർഷം നവംബർ 15നാണ് ഫെല്പ്സിനെതിരെയുള്ള അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോർഡിൻ്റെ പ്രസിഡൻ്റ് മിഷേൽ ഒകോണർ-റാറ്റ്ക്ലിഫ് ഫെൽപ്സിനെ പിരിച്ചുവിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഫെല്‍പ്സ് നിയമനടപടികളും നേരിടുന്നുണ്ട്.