മൂന്നു വയസുകാരി ബക്കറ്റിൽ വീണ് മരിച്ച നിലയിൽ

A three-year-old girl fell into a bucket and died

 

കോഴിക്കോട്: മൂന്നു വയസുകാരി ബക്കറ്റിൽ വീണ് മരിച്ച നിലയിൽ. പേരാമ്പ്ര സ്വദേശികളായ ആൽബിന്റെയും ജോബിറ്റയുടെയും മകൾ അനീറ്റയാണ് മരിച്ചത്. വീട്ടിനകത്തെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉറക്കിക്കിടത്തി അലക്കാൻ പോയ അമ്മ തിരിച്ചുവന്നപ്പോൾ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞിരുന്നില്ല. ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *