കിഴുപറമ്പ് GVHSS ൽ ജാഗ്രത സമിതി രൂപീകരിച്ചു.

A vigilance committee has been formed at GVHSS

കിഴുപറമ്പ് GVHSS ൽ ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ ശാരിരികവും മാനസികവുമായ വളർച്ച ഉറപ്പ് വരുത്തുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സ്കൂൾ തല ജാഗ്രത സമിതി രൂപികരിച്ചു. ഇതിനോടനുബന്ധിച്ച് 25 ക്ലാസുകളിൽ 4 കുട്ടികളും അധ്യാപകനുമുൾപ്പെട്ടുന്ന ക്ലാസ് തല സമിതിയും ജാഗ്രത ബ്രിഗേഡ് രൂപീകരണവും നടന്നു. യോഗത്തിൽ വാർഡ് മെംബർ തസ്ലിന ഷബീർ, PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്, SMC ചെയർമാൻ ME ഫസൽ, PTA വെസ് പ്രസിഡണ്ട് MK അഫ്സൽ ബാബു, ഹെഡ്മാസ്റ്റർ കെ. സുമേഷ്, അധ്യാപകരായ കെ. ബേബി ഷബ്ന, വി .ഷഹീദ്, സി.കെ. പ്രവീൺ, പി. റസിയ, പി. ദീപക് തുടങ്ങിയവർ പ്രസംഗിച്ചു.
ബോധവൽക്കരണ മാജിക് ഷോ, ഫ്ലാഷ് മോബ്. സ്കിറ്റ് അവതരണം, വിവിധ മത്സരങ്ങൾ തുടങ്ങിയ പ്രായോഗികവും ക്രിയാത്മകവുമായ പരിപാടികൾക്ക് സമിതി രൂപം നൽകി. A vigilance committee has been formed at GVHSS.

Leave a Reply

Your email address will not be published. Required fields are marked *