എറണാകുളം കലക്‌ടറേറ്റിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച് യുവതി
കൊച്ചി: എറണാകുളം കലക്‌ടറേറ്റിൽ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടത്തിന് പ്ലാൻ വരച്ചത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് ആത്മഹത്യ ശ്രമത്തിലേക്ക് എത്തിയത്.pouring
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ജോയിന്റ് ഡയറക്‌ടറെ കണ്ടതിന് പിന്നാലെയായിരുന്നു യുവതി ശരീരത്തിൽ പെട്രോൾ ഒഴിച്ചത്. കലക്‌ടറേറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥ കൂടിയാണ് ഷീജ. ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് വിവരം.
ഭർത്താവിനൊപ്പമാണ് ഇവർ കലക്‌ടറേറ്റിൽ എത്തിയത്. തുടർന്ന് തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്ന് പറഞ്ഞുകൊണ്ട് പെട്രോൾ ഒഴിക്കുകയായിരുന്നു. ഭർത്താവ് കൈ തട്ടിമാറ്റിയതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് കുഴഞ്ഞുവീണ ഷീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.