ഖത്തറിലെ ഹമദ് തുറമുഖത്ത് 1800 കിലോയോളം നിരോധിത പുകയില പിടിച്ചെടുത്തു
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ പുകയില വേട്ട. 1800 കിലോയോളം നിരോധിത പുകയില പിടിച്ചെടുത്തു. ഹമദ് തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. തെർമൽ ഇൻസുലേറ്റേഴ്സുമായെത്തിയ കണ്ടെയ്നറിൽ സംശയം തോന്നിയതോടെ അധികൃതർ കൂടുതൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നമായ തംബാക് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പിടികൂടിയത്. ഇൻസുലേറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു തംബാക്ക് പാക്കറ്റുകൾ. 1790 കിലോ ഭാരം വരും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക്.tobacco