പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മരിച്ച രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി നിർമ്മാതാക്കൾ

50 lakh

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച് രേവതുയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി സിനിമയുടെ നിർമാതാക്കൾ. മൈത്രി മൂവിടെ മേക്കേഴ്സ് ആണ് 50 ലക്ഷം രൂപ കൈമാറിയത്.50 lakh

രേവതിയുടെ മകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ടേടെ ഈ ആശുപത്രിയിൽ എത്തിയാണ് തുക കൈമാറിയത്. നേരത്തെ നടൻ അല്ലു അർജുനും കുടുംബത്തിന് സഹായം നൽകിയിരുന്നു. ആശുപത്രിച്ചിലവുകൾ പൂർണമായും ഏറ്റെടുക്കുമെന്നാണ് നടന്റെ ഉറപ്പ്.

നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അല്ലു അർജുന്റെ വീടിന് നൽകിയിരുന്ന സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തെലങ്കാന പോലീസ് അല്ലുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *