ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികൾക്ക് വേണ്ടി മലയിടിച്ച സംഭവത്തിൽ നടപടി
കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികൾക്ക് വേണ്ടി മലയിടിച്ച സംഭവത്തിൽ നടപടി. ജനങ്ങളുടെ ഭീതിയകറ്റുന്നത് വരെ ക്വാറികൾ പ്രവർത്തിക്കുന്നതിനും റോഡ് വെട്ടുന്നതിനും വിലക്ക് ഏർപ്പെടുത്തി. തുടർപ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിതിയും രൂപീകരിച്ചു. വാർഡ് മെമ്പർ, വില്ലേജ് ഓഫിസർ, ജൈവ വൈവിധ്യ പരിസ്ഥിതി സമിതിയിലെ രണ്ടംഗങ്ങൾ, സമരസമിതി അംഗങ്ങൾ, പഞ്ചായത് അസി സെക്രെട്ടറി, ക്വാറി ഉടമകൾ നിർദേശിക്കുന്ന രണ്ട് പേർ എന്നിവർ അടങ്ങുന്നതാണ് സമിതി.
ക്വാറികളിലേക്ക് റോഡ് നിർമാണത്തിന് ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടതോടെ ഗോതമ്പ് റോഡിലെ 100 ഓളം കുടുംബങ്ങൾ വലിയ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ എല്ലാ ഡിമാന്റുകളും അംഗീകരിച്ചെന്നു സമരസമിതി ഭാരവാഹികൾ അറിയിച്ചു .