നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച നിലയിൽ
പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(38)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയാലാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ഷൂട്ടിങ് കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു ഉല്ലാസ് വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും മുകളിലെ നിലയിലേക്ക് പോയ ആശ അവിടെവെച്ച് തൂങ്ങി മരിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് ഉല്ലാസ് തന്നെയാണ് ഭാര്യയെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചതും. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അടുത്തകാലത്താണ് ഉല്ലാസും കുടുംബവും പുതിയവീടുവെച്ച് താമസം മാറിയത്. കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.