വീണ്ടും ആടിനെ കൊന്നുതിന്നു; പുൽപള്ളിയിൽ ഇറങ്ങിയ കടുവക്കായി തിരച്ചിൽ

tiger

വയനാട്: വയനാട് പുൽപ്പള്ളിയിലെ കടുവയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലം കണ്ടില്ല. ഇന്ന് പുലർച്ചെ ഊട്ടിക്കവലയിൽ വീണ്ടും കടുവ ആടിനെ കടിച്ചുകൊന്നു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഡിഎഫ്ഒയെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ചു.tiger

ഒരാഴ്ചയായി ജനവാസ കേന്ദ്രത്തിൽ തുടരുന്ന കടുവ, തുടർച്ചയായ രണ്ടാം ദിവസവും ആടിനെ കൊന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഊട്ടിക്കവലയിൽ ദമ്പതികളുടെ ആടിനെ ആക്രമിച്ചത്.

സർവ സന്നാഹങ്ങളുമായി വനംവകുപ്പ് തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാനാകാതെ വന്നതോടെ ജനരോഷം അണപൊട്ടി. സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കൾ ഡിഎഫ്‌ഒയെയെ തടഞ്ഞത് പ്രാദേശിക സിപിഎം, ജനകീയ സമിതി പ്രവർത്തകർ ചോദ്യംചെയ്തു. രാവെന്നോ പകലെന്ന വ്യത്യാസമില്ലാതെ കടുവയെ പിടിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് വനംവകുപ്പെന്ന് ഡിഎഫ്‌ഒയും പ്രതികരിച്ചു.

ഇരുട്ടുവീണതോടെ മൂന്നാം ദിവസം തിരച്ചിലവസാനിപ്പിച്ചെങ്കിലും രാത്രിയിലും പ്രദേശത്ത് ദൗത്യസംഘം നിരീക്ഷണവും കാവലും തുടരും. കടുവ ഇനിയും ആക്രമണം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന ആശങ്ക വനംവകുപ്പിനും ഉണ്ട്. തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചും കുംകി ആനകളെ എത്തിച്ചും തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാൻ ആകാതെ വന്നതോടെ ജനങ്ങളും ആശങ്കയിലാണ്

Leave a Reply

Your email address will not be published. Required fields are marked *