അൽകോബാർ കെഎംസിസി അദ്വിയ പദ്ധതി ലോഗോ പ്രകാശനം ചെയ്തു
ദമ്മാം: സൗദി അൽഖോബാർ അഖ്റബിയ്യ കെഎംസിസിയുടെ കീഴിൽ നാട്ടിൽ രോഗം കൊണ്ട് പ്രയാസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിന് പദ്ധതി ആരംഭിച്ചു. അദ്വിയ 2024 പരിരക്ഷാ പദ്ധതിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.KMCC
പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് മരുന്നുകൾക്കായി പ്രതിമാസം 1000 രൂപ വീതം നൽകും. ആദ്യഘട്ടത്തിൽ 15 ഓളം അംഗങ്ങൾക്ക് ആനുകൂല്യം വിതരണം ചെയ്യുമെന്ന് അഖ്റബിയ്യാ കെഎംസിസി നേതാക്കളായ സലീം തുറക്കൽ, മുനീർ നന്തി, അൻവർ ശാഫി, റാഷിദ് തിരൂർ, സകരിയ ചൂരിയാട്ട് എന്നിവർ അറിയിച്ചു.
ചടങ്ങിൽ അഖ്റബിയ്യ കെഎംസിസി ജനറൽ സെക്രട്ടറി മൊയ്തീൻ ദേലമ്പാടി അധ്യക്ഷത വഹിച്ചു. മുസ്തഫ കമാൽ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി. യുഎ റഹീം അഴിയൂർ, സുലൈമാൻ കൂലേരി, മുഹമ്മദ് ഇഫ്തിയാസ് അഴിയൂർ, സിറാജ് ആലുവ, അബ്ദുൽ ഖാദർ പൊന്നാനി, ഒപി ഹബീബ് ബാലുശ്ശേരി, നജീബ് ചീക്കിലോട്, അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ ആനങ്ങാട്, വനിതാ വിംഗ് പ്രസിഡണ്ട് ശബ്നാ നജീബ്, നാസർ ദാരിമി അസ്സഅദി കമ്പിൽ, മുഹമ്മദ് പുതുക്കുടി, ആബിദ് ഫറോക്ക്, അബൂബക്കർ പാറക്കൽ, ഇർഷാദ് കാവുങ്ങൽ, ഷാനവാസ് പത്തനംതിട്ട, ഇസ്സുദ്ദീൻ വളപുരം, നൗഫൽ താനൂർ, അഫ്സൽ മരുത്തോട്ടി, മുഹമ്മദലി കിനാലൂർ, മൊയ്തീൻ ദാരിമി കാസർകോട്, ഫസൽ പാലപ്പെട്ടി, അബ്ദുല്ല കോയ ഒതുക്കുങ്ങൽ, മുഷ്താഖ് അഹമ്മദ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.