ഓൾ കേരള ഇന്റെർ അറബിക് കോളേജ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.

All Kerala Inter Arabic College Football Tournament

 

കുനിയിൽ: കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് സ്പോർട് ക്ലബ്ബും സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഇന്റെർ അറബിക് കോളേജ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ആതിഥേയരായ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് കുനിയിൽ ഒന്നാം സ്ഥാനവും, സുല്ലമുസ്സലാം അറബിക് കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മുക്കം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ ട്രോഫികൾ വിതരണം ചെയ്തു, കോളേജ് പ്രിൻസിപ്പാൾ ഡോ: കെ കെ നിജാദ് , ദേവഗിരി ഹെഡ്‌ കോച്ച് നിയാസ് മാസ്റ്റർ , ഐ ലീഗ് പ്ലയർ നിഷാദ് മാവൂർ, വെറ്ററർ അത്‌ലറ്റ് ജേതാവ് അബ്ദു മാസ്റ്റർ കീഴുപറമ്പ, കോഡിനേറ്റർ പി ഫിറോസ് , എം കെ അമീർ, കെ പി ശാക്കിർ ബാബു, അലി അൻവാരി, അഷ്റഫ് പെരുമ്പളത്ത്, പി പി അസീസ്, കെ ടി ജലീൽ, നജീബ് കാരങ്ങാടൻ, റമീസ്, മുർഷിദ് എന്നിവർ സംബന്ധിച്ചു.  All Kerala Inter Arabic College Football Tournament

Leave a Reply

Your email address will not be published. Required fields are marked *