അഖില കേരള സെവൻസ് ഫുട്‌ബോൾ; ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.

All Kerala Sevens Football; The office was inaugurated and the logo was released.

 

കൊടിയത്തൂർ : യങ്സ്റ്റാർ കാരക്കുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സൗദി ബിസിനസ് കൺസൾറ്റൻറ്, സി. ഇ. ഒ നജീബ് മുസ്ലിയാരകത്ത് സ്വാഗത സംഘം ഓഫിസ് ഉദ്‌ഘാടനം ചെയ്തു. സൗദി റാഡിക്സ് ഗ്രൂപ് ചെയർമാൻ എൻ.കെ. ഷമീർ ലോഗോ പ്രകാശനം നിർവഹിച്ചു. നിഖിൽ കൊടിയത്തൂർ സീസൺ ടിക്കറ്റുകളുടെ ആദ്യ വില്പന നടത്തി. ക്രസന്റ് ഫുട്‌ബോൾ അക്കദമി കോച്ച് ശമീൽ പത്തനാപുരത്തിന് ചടങ്ങിൽ ഉപഹാരം നൽകി. ടൂർണമെന്റ് കമ്മറ്റി ചെയർമാൻ എം.എ ബാബു അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് സി.കെ. സലാം, വി. അഹമ്മദ്, സി.പി. അസീസ്, അഖിൽദാസ്, കെ.കെ.സി.നാസർ, എന്നിവർ പ്രസംഗിച്ചു. സലിം കോളായി സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു . എം.എ. മുഹമ്മദ് സാഹിബ് സ്മാരക വിന്നേഴ്സ് പ്രൈസ് മണിക്കും എൻ.കെ. അഹമ്മദ്‌ മാസ്റ്റർ വിന്നേഴ്സ് ട്രോഫിക്കും , ഗാലക്‌സി മാർബിൾസ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും, എ.പി അഷറഫ് സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കുമായി ജനുവരി ആദ്യ വാരത്തിലാണ് കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

 

All Kerala Sevens Football; The office was inaugurated and the logo was released.

Leave a Reply

Your email address will not be published. Required fields are marked *