‘കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടരുത്’: ഇഡി നടപടിക്കെതിരെ ഹൈക്കോടതി ‌

'All properties of accused should not be confiscated': High Court against ED action

എറണാകുളം: കള്ളപ്പണ കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരുവന്നൂർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. 2014ലാണ് കുറ്റകൃത്യം ചെയ്തത്, എന്നാൽ കുറ്റകൃത്യത്തിന് മുൻപ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടിയെന്ന് ആരോപിച്ചായിരുന്നു ഹരജി ഫയൽ ചെയ്തത്.ED action

‘കുറ്റകൃത്യത്തിന് മുൻപുള്ള സ്വത്തും കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമത്തിൽ പറയുന്നില്ല. കേസുമായി ബന്ധമില്ലാത്ത സ്വത്ത് ഇഡി കണ്ടുകെട്ടരുതെ’ന്നും ഹൈക്കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *