തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ അഴിമതി ആരോപണം; വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ച് വിദ്യാർഥികൾ

Students

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ അഴിമതി ആരോപണം. പട്ടം ഗേൾസ് സ്കൂളിലെ വിദ്യാർഥിനികളാണ് അഴിമതി ആരോപണം നടത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർഥിനികൾ വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു.Students

കലോത്സവത്തിലെ വിധി നിർണ്ണയത്തിൽ വ്യാപക അഴിമതിയെന്നാണ് വിദ്യാർഥിനികളുടെ ആരോപണം. വിധി നിര്‍ണയത്തെ തുടര്‍ന്ന് അപ്പീല്‍ നല്‍കിയിട്ടും അര്‍ഹമായ പരിഗണന നല്‍കിയില്ല എന്നും അര്‍ഹതയുണ്ടായിട്ടും നിരവധി ഇനങ്ങള്‍ക്ക് അപ്പീല്‍ പരിണിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സ്വകാര്യ സ്‌കൂളുകളുടെയും അതിന്റെ മാനേജ്‌മെന്റുകളുടെയും ഇടപെടലാണ് എന്ന് വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ആരോപിച്ചു.

കണ്ണൂര്‍ ഡിഡിയുടെ മേല്‍നോട്ടത്തിലാണ് അപ്പീലുകള്‍ പരിഗണിച്ചത് എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *