അരീക്കോട് പഞ്ചായത്ത് ഭരണത്തിൽ സ്തംഭനമെന്ന് ആരോപണം
പ്രസിഡന്റ് പദവിയെ ചൊല്ലി ലീഗും, കോൺഗ്രസും തർക്കത്തിൽ ഏർപ്പെടുമ്പോൾ വർഷാവസാനം തീർക്കേണ്ട നിരവധി പദ്ധതികളുടെയും പ്രവർത്തനം അവതാളത്തിലായതായും ടൗണിൽ കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യുവാനോ, ഓഫീസ് പ്രവർത്തനങ്ങൾക്കും നാഥനില്ലാത്ത അവസ്ഥ എന്നും ആരോപണം. 2 യുഡിഫ് മെമ്പർമാർ വിദേശത്തും, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രാജിവെച്ചതും പഞ്ചായത്തിന്റെ ഭരണം സ്തംഭിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.