മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് ഫോണില്‍ മുത്തലാഖ് ചൊല്ലിയതായി ആരോപണം
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് ഫോണില്‍ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശി ബീരാന്‍ കുട്ടിക്കെതിരെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ബീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.triple talaq
വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.