ആപ് എംഎൽമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം; അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്റ്റണന്റ് ഗവർണർ
ന്യൂ ഡൽഹി: ആംആദ്മി പാർട്ടി എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിൽ ഡൽഹി ലഫ്റ്റണന്റ് ഗവർണർ അന്വേഷണത്തിന് ശിപാർശ ചെയ്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടിയിലെ 16 എംഎൽഎമാർക്ക് പാർട്ടി മാറിയാൽ മന്ത്രി സ്ഥാനങ്ങളും, 15 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ആരോപണം ഉയർത്തിയത്.BJP
വാഗ്ദാനവുമായി തന്നെ ബിജെപി സമീപിച്ചതായി സുൽത്താൻപൂർ മജ്‌രയിലെ എഎപി സ്ഥാനാർത്ഥിയും ഡൽഹി മന്ത്രിയുമായ മുകേഷ് അഹ്ലാവത്ത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പരാജയം മുന്നിൽ കണ്ടുള്ള ആം ആദ്മിയുടെ തന്ത്രങ്ങൾ ആണിതെന്നായിരുന്നു ബിജെപിയുടെ ആരോപണം.