വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’യിൽ പങ്കെടുക്കാത്തതിന് കാരണം ഭക്ഷ്യ വിഷബാധ; വിട്ടുനിന്നുവെന്ന ആരോപണത്തിൽ കെ.എസ്.യു പ്രസിഡന്റ്
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന ‘പുതുയുഗ യാത്ര’യിൽ നിന്ന് കെ.എസ്.യു ഒരു വിഭാഗം വിട്ടുനിന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഭക്ഷ്യ വിഷബാധ കാരണമാണ് കാസർകോട് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമാകുമെന്നും അലോഷ്യസ് വ്യക്തമാക്കി.
അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര. KSUവിലെ ഒരു വിഭാഗം വിട്ടുനിന്നു. സംസ്ഥാന അധ്യക്ഷൻ പങ്കെടുത്തില്ല” എന്നൊരു വാർത്ത ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ് കാണാൻ ഇടയായത്.
ഫുഡ് പോയ്സൻ ആയതുകൊണ്ട്
ഇന്നലെ കാസർകോട് വെച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു . വരും ദിവസങ്ങളിൽ യാത്രയിൽ പങ്കെടുക്കും.
ടീം യുഡിഎഫ് ഒറ്റക്കെട്ടായി ഈ ഇലക്ഷനെ നേരിടാൻ സജ്ജമായിരിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം വാർത്തകളെ തള്ളിക്കളയുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ ചാനൽ റേറ്റിംഗ് മാത്രം മുന്നിൽകണ്ട് നികേഷ് കുമാറിന്റെ പിആർ ഓഫീസിൽ നിന്നും പടച്ചുവിടുന്ന ഇത്തരം വാർത്തകളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു.
