അലവി മാഷ് പടിയിറങ്ങുന്നു; പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ് നൽകാനൊരുങ്ങി പൂർവ്വ വിദ്യാർത്ഥികൾ.
മുക്കം: പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ് ഒരുക്കാൻ 25 ബാച്ചുകളിലെ വിദ്യാർത്ഥികൾ സംഗമിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ അധ്യായന വർഷം വിരമിക്കുന്ന ഹിസ്റ്ററി അധ്യാപകൻ അലവി.എ. അച്ചുതൊടിക്കാണ് പൂർവ്വ വിദ്യാർത്ഥികൾ സ്നേഹ യാത്രയയപ്പ് സംഗമം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് ഞായറാഴ്ച്ച നടക്കുന്ന യാത്രയയപ്പ് സംഗമത്തിൽ സ്കൂളിലെ ആദ്യ ഹുമാനിറ്റീസ് ബാച്ച് മുതലുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. മാനവികം – 24 എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ 1998 മുതൽ 2024 വരെയുള്ള 25 ഹ്യുമാനിറ്റീസ് ബാച്ചുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. അലവി മാഷിന്റെ ഓർമ്മകൾ നിറയുന്ന ഓർമ്മ പുസ്തകവും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുറത്തിറക്കും. 1998 മുതൽ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകനാണ് അലവി മാസ്റ്റർ. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സ്കൂളിൽ ചരിത്ര ഗവേഷണ പഠനത്തിനായുള്ള ഹെറിറ്റേജ് മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. മാനവികം പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഷംസുദ്ദീൻ ചെറുവാടിയെ ചെയർമാനായും അംഗങ്ങളായി അനസ് കുന്ദേരി, സർഫ്രാൻ- ഫായിസ് തിരൂർ, ഷഹീദ കീലത്ത്,അദ്നാൻ സമീർ, മജീദ് മാവൂർ, അംജദ് കൽപ്പള്ളി, നൗഫിറ, ആബിദ് കൊടിയത്തൂർ, ഇസ്ഹാഖ് മുക്കം തുടങ്ങിയ 25 ബാച്ച് പ്രതിനിധികളടങ്ങിയ 50 അംഗകമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഇ .അബ്ദു റഷീദ്, എസ്. കമറുദീൻ, ഡോ. വി. അബ്ദുൽ ജലീൽ, ഫായിസ് തിരൂർ, റിയാസ് ചേന്ദമംഗല്ലൂർ, ഷഹീദ കീലത്ത്, ഡോ. ഇ. ഹസ്ബുള്ള എന്നിവർ സംസാരിച്ചു. പരിപാടിയിൽ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും, സ്ക്കൂൾ മാനേജർ സുബൈർ കൊടപ്പന, ഡോ.കൂട്ടിൽ മുഹമ്മദലി, ടി. അബ്ദുല്ല തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ ഉത്ഘാടന സമ്മേളനം, മാഷിനൊപ്പം, എന്റെ ക്ലാസ് റൂം , മാഗസിൻ റിലീസ് എന്നിവയുണ്ടാകും.