മുസ്ലിം ലീഗ് സാന്ത്വന കൂട്ടായ്മ ആംബുലൻസ് സമർപ്പിച്ചു.
കിഴക്കേ ചാത്തല്ലൂർ മുസ്ലിം ലീഗ് സാന്ത്വന കൂട്ടായ്മയുടെ കീഴിൽ പുതിയ ആംബുലൻസിന്റെ സമർപ്പണം നടത്തി. ഒതായി അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഏറനാട് MLA PK. ബഷീർ ഉത്ഘാടനം നിർവഹിച്ചു. Ambulance by the Muslim League Relief Society.
CT. നിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. VP അഹ്‌മദ് കുട്ടി മദനി, VP ലുക്മാൻ, A അബ്ദു ശുക്കൂർ, റിയാസ് ബാബു പറച്ചോല, ശിഹാബ് കാഞ്ഞിരാല, ജമീല ലത്തീഫ്, സുരേന്ദ്രൻ മാഷ്, സമദ് മാഷ്, മുഹമ്മദാലി മാഷ്, ആബിദ വീട്, ലിയാക്കത്തലി, PK സക്കീർ, എടപ്പറ്റ ഇബാഹിം ഹാജി, അഷ്‌റഫ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ജംഷിദ് എളശ്ശേരി നന്ദി പറഞ്ഞു.