എ.എം.ഐ മദ്രസ സലാല സ്‌പോട്‌സ് മീറ്റ് സംഘടിപ്പിച്ചു

Salala

സലാല: അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ സലാല വെക്കേഷനോടനുബന്ധിച്ച് സ്‌പോട്‌സ് മീറ്റ് സംഘടിപ്പിച്ചു. അൽ നാസർ ക്ലബ്ബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മീറ്റ് ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ട്രാക്കിലും ഫീൽഡിലുമായി നടന്ന മുപ്പത്തിയെട്ട് മത്സരങ്ങളിൽ 158 പോയന്റ് നേടി ബ്ല്‌ളു ഹൗസ് ചാമ്പ്യൻമാരായി. 150 പോയന്റുമായി റെഡ് ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.Salala

കിഡ്‌സ് വിഭാഗത്തിൽ അഖീൽ മുഹമ്മദ്, സാറാ ഉമൈർ സബ് ജൂനിയറിൽ അലൻ മുഹമ്മദ്, ഹുദ സൈനബ്, ജൂനിയർ വിഭാഗത്തിൽ ആദം അനസ് എന്നിവർ ചാമ്പ്യൻമാരായി. സീനിയർ വിഭാഗത്തിൽ അദ്‌നാൻ അലി, ഫിൽസ സമാനും, സൂപ്പർ സീനിയറിൽ ഇർഫാൻ അഹമ്മദും നയീമ നൗഷാദുമാണ് ചാമ്പ്യന്മാരായത്.

വിജയികൾക്ക് ഡോ. സാനിയോ മൂസ, റസൽ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ്, വൈസ് പ്രസിഡന്റ് എസ്. ബെൻഷാദ് അബ്ദുൽ അസീസ്, അബ്ദുല്ല മുഹമ്മദ്, ഫഹദ് സലാം, ഫൈറൂസ മൊയ്തു, കെ. മുഹമ്മദ് സാദിഖ്, മുസാബ് ജമാൽ, കെ.സൈനുദ്ദീൻ, മുസ്തഫ പൊന്നാനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെയർമാൻ കെ. ഷൗക്കത്തലി, പ്രിൻസിപ്പൽ വി.എസ് ഷമീർ, കെ.ജെ സമീർ, മുഹമ്മദ് ഇഖ്ബാൽ, റജീന, ഹബീബ് പറവൂർ, തസ്‌റീന എന്നിവർ നേത്യത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *