സീതി സാഹിബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സെമിനാർ നടത്തി

An anti-war seminar was held under the aegis of Siti Sahib Library

 

കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് യുദ്ധവിരുദ്ധ സെമിനാർ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കൾച്ചറൽ സെന്റർ പ്രസിഡണ്ടുമായ സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി.സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. കാവിൽ അബ്ദുല്ല വിഷയാവതരണം നടത്തി.
യുദ്ധം ഒന്നിനും പരിഹാരമല്ല. അതു നശീകരണത്തിന്റെ താണ്. ഗസ്സയിലെ ചെറുത്തു നിൽപ്പ് ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. അതെ സമയം അവിടെ പിടഞ്ഞു വീണു മരിക്കുന്നതിൽ ഇസ്റായിലിനോടൊപ്പം ലോക രാജ്യങ്ങളും ഉത്തരവാദികളാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി. ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ ബി. ആലിഹസൻ മുഖ്യ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മെമ്പർ ഷിഹാബ് മാട്ടുമുറി, കൊടിയത്തൂർ ഖാളി എം എ അബ്ദുസ്സലാം മാസ്റ്റർ, എ എം വഹാബ് മാസ്റ്റർ, കെ സി സി മുഹമ്മദ് അൻസാരി, പി ബഷീറുദ്ധീൻ മാസ്റ്റർ, അഡ്വ:പി. നജാദ്, കൾച്ചറൽ സെന്റർ സെക്രട്ടറി പി സി. അബ്ദുനാസർ, എം അഹമ്മദ് കുട്ടി മദനി, പി പി ഉണ്ണിക്കമ്മു, പി പി അബ്ദുൾ നാസർ, പി.പി സത്താർ, എൻ നസ്രുള്ള, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ, അബ്ദുറഷീദ്. സി, ബഷീർ കണ്ണഞ്ചേരി, കെ അബ്ദുസ്സലാം മാസ്റ്റർ, റഷീദ് സി.പി സി, സിപി സൈഫുദ്ദീൻ, അനസ് കാരാട്ട്, പി പി അബ്ദുല്ലത്തീഫ്, പ്രോഗ്രാം കോഡിനേറ്റർ വി അബ്ദുറഷീദ് മാസ്റ്റർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. An anti-war seminar was held under the aegis of Siti Sahib Library

An anti-war seminar was held under the aegis of Siti Sahib Library

Leave a Reply

Your email address will not be published. Required fields are marked *