വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു; സംഭവം ആലപ്പുഴയിൽ

An elderly woman in her backyard was bitten to death by a stray dog; the incident occurred in Alappuzha.

 

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു.

മുഖം പൂർണ്ണമായും തെരുവുനായ കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് മുഖത്ത് അവശേഷിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാർത്യായനി. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *