മരുന്നുകൾ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയ സംഭവം; സ്ഥലം സന്ദർശിച്ച് യുഡിഎഫ് കൗൺസിലർമാർ

UDF

കോഴിക്കോട്: കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവത്തിൽ സ്ഥലം സന്ദർശിച്ച് യുഡിഎഫ് കൗൺസിലർമാർ. മരുന്നുകൾ കൂടിയിട്ടിരുന്ന ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവർത്തിച്ച സാംസ്കാരിക നിലയത്തിലാണ് കൗൺസിലർമാർ സന്ദർശിച്ചത്. മീഡിയ വൺ വാർത്തയെ തുടർന്നായിരുന്നു സന്ദർശനം.UDF

കോർപറേഷൻ്റേത് ഗുരുതരമായ വീഴ്ചയാണെന്നും, വിജിലൻസിൽ പരാതി നൽകുമെന്നും കെസി ശോഭിത വ്യക്തമാക്കി.

കോഴിക്കോട് കോർപറേഷന്‍ കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയതായി ഇന്ന് രാവിലെ മീഡിയ വൺ വാർത്ത നൽകിയിരുന്നു. സാംസ്കാരിക നിലയത്തിൽ കൂട്ടിയിട്ടിരുന്ന ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *