ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് ആനക്കയം പഞ്ചായത്തും, പ്രാഥമികാരോഗ്യ കേന്ദ്രവും.
ആനക്കയം : സമഗ്ര ആരോഗ്യ പരിപാടി യുടെ ഭാഗമായി ആനക്കയം പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. 2024 – 25 വർഷത്തേക്കുള്ള പകർച്ച വ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വകുപ്പുകൾ, കുടുംബശ്രീ, ക്ലബുകൾ, വ്യാപാരികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടു വിപുലമായ ആരോഗ്യ സെമിനാർ മുടിക്കോട് റോയല്‍ പ്ലാസ്സാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സെമിനാർ പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ അടോട്ട് അധ്യക്ഷത വഹിച്ചു. ആനക്കയം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് മാസ്റ്റർ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം മുഹമ്മദാലി, വാർഡ് മെമ്പർ രജനി മോഹൻദാസ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷിദ, സി.ഡി.എസ് പ്രസിഡൻറ് നജീറ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ല മാസ്സ് മീഡിയ ഓഫീസർ രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ .വി മുഹമ്മദാലി, ഹെൽത്ത് സൂപ്പർവൈസർ മുസ്തഫ എന്നിവർ വിഷയവതരണം നടത്തി. സെമിനാർനു ശേഷം നാല് ഗ്രൂപ്പ്‌കൾ ആയി തിരിച്ചു വാർഡ് ആരോഗ്യ അവലോകനവും, ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷംസുദീൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാര്‍, മെഡിക്കൽ ഓഫീസർ ഷബ്‌ന പർവീൻ, പി.എച്ച്.എന്‍ ലേഖ, ജെ.എച്ച്.ഐ മാരായ നദീർഅഹമ്മദ് , റഷീദ്, വിനോദ് ഹഫീസ് എന്നിവർ നേതൃത്വം നൽകി.