‘അനന്തു കൃഷ്ണന്റെ പേർസണൽ ഡയറിയിൽ എല്ലാ വിവരങ്ങളുമുണ്ട്; മൂവാറ്റുപുഴയിലെ കേസ് വ്യാജം’; ലാലി വിൻസെന്റ്

Lally Vincent

കൊച്ചി: ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ ഡയറിയിൽ പണം നൽകിയവരെ കുറിച്ചടക്കമുള്ള എല്ലാ കാര്യങ്ങളുമുണ്ടെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്. ഡയറി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും തന്റെ പാർട്ടിക്ക് തന്നെ വിശ്വാസമാണെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. Lally Vincent

അനന്തു സത്യാസന്ധമായാണ് പൊലീസിന് മൊഴി കൊടുത്തതെന്നും കേസിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നും ലാലി വിൻസെന്റ് പറഞ്ഞു. അനന്തുവിനെ പണമിടപാടുകളിലെ രഹസ്യങ്ങൾ ചുരുളഴിഞ്ഞത് കൊണ്ടും ഉന്നതരിൽ നിന്നുമുള്ള സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വളരെ വേഗം അന്വേഷണം പൂർത്തിയാക്കുകയായിരുന്നെന്നും ലാലി ആരോപിച്ചു.മൂവാറ്റുപുഴയിലെ കേസ് വ്യാജമാണെന്നും ലാലി വിൻസെന്റ് പറഞ്ഞു.മുവാറ്റുപുഴയിൽ ആകെ കൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണെന്നും ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്നും ലാലി വിൻസെന്റ് ചോദിച്ചു.

അതേസമയം, അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളി. അനന്തു കൃഷ്ണനെതിരെ ആരോപിച്ച കുറ്റങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *