2024-25 വാർഷിക പദ്ധതി: കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

Kpdiyathur seminar

 

ചെറുവാടി: 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ കൊടിയത്തൂരിൽ അന്തിമ ഘട്ടത്തിലായി. ആസൂത്രണ സമിതി യോഗം, വർക്കിംഗ്‌ ഗ്രൂപ്പ്‌ സംഗമം,16 വാർഡുകളിലും ഗ്രാമസഭകൾ, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ, പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു.

വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കൊടുവിൽ സെമിനാറിലവതരിപ്പിച്ച കരട്‌ പദ്ധതിരേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും. ലോകസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം മുന്നിൽക്കണ്ട്‌ പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന നിർദേശത്തെ തുടർന്നാണ്‌ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്‌. ത്രിതല ജന പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർസ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷചേലപ്പുറത്ത് പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻ്റിംഗ് ചെയർമാൻമാരായ ബാബു പോലുകുന്നത്ത്, മറിയം കുട്ടിഹസ്സൻ, മെമ്പർമാരായ വി ഷംലൂലത്ത്, മജീദ് റിഹ്‌ല, ഫാത്തിമ നാസർ, രതീഷ് തലക്കുടിക്കുന്നത്, ടി കെ അബൂബക്കർ, കെ ജി സീനത്ത്, കോമളം തോണി ചാലിൽ ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, കെ പി അബ്ദുറഹ്മാൻ, കെ ടി മൻസൂർ, കെ വി അബ്ദുറഹ്മാൻ ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ സെമിനാറിൽ  പങ്കെടുത്തു.

 

Kpdiyathur seminar

Leave a Reply

Your email address will not be published. Required fields are marked *