സിഎഎ വിരുദ്ധ സമരം; കോഴിക്കോട്ട് എട്ട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Anti-CAA protest; Eight fraternity workers in Kozhikode remanded

 

കോഴിക്കോട്: സിഎഎ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ റിമാൻഡിൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വസീം പിണങ്ങോട്, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻറ് ആദിൽ അലി, ജില്ല കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് ആകാശവാണിയിലേക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന പ്രതിഷേധങ്ങളില്‍ 124 പേർക്കെതിരെയാണ് കേസെടുത്തത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *