എ ഒ ഉണ്ണികൃഷ്ണനെ ചീക്കോട് ഗ്രാമ പഞ്ചായത്ത് ആദരിച്ചു.
മുണ്ടക്കൽ – ദുബായ് ഇന്റർനാഷണൽ അത് ലെറ്റിക് മീറ്റിൽ 10000മീറ്റർ,5000മീറ്റർ നടത്തത്തിൽ രാജ്യത്തിന് വേണ്ടി ഇരട്ട സ്വർണം നേടിയ എ. ഒ. ഉണ്ണികൃഷ്ണന് ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ ആദരം പ്രസിഡന്റ് എളങ്കയിൽ മുംതാസ് നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ പി സഹീദ് ആദ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ നസീമ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ പി കെ വിജീഷ്, മെമ്പർമാർ ആയ മൈമൂന തടത്തിൽ അബ്ദുൽ അസീസ് വാവൂർ, അബ്ദുറഹ്മാൻ പട്ടാക്കൽ,രാജശ്രീ, രജീഷ് പി, സുലൈമാൻ ടി കെ, അബ്ദുൽ കരീം, മുബഷിർ ഓമാനൂർ, ഷാഹിന ഫൈസൽ, തൊയ്യിബ് ഓമാനൂർ, ഫാജീന സിദ്ധീഖ്, ഫാത്തിമ കുട്ടശീരി, കെ ഇമ്പിച്ചി മോതി മാസ്റ്റർ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അങ്കങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. AO Unnikrishnan was honored by Cheekode Gram Panchayat.