മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമനം

Appointment in Mancheri Medical College

 

മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്‌ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

🔰 സർക്കാർ അംഗീകൃത രണ്ട് വർഷത്തെ ഡി.എം.എൽ.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 19 ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

🔰 സർക്കാർ അംഗീകൃത ബി.സി.വി.ടി/ ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

🔰 സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവർ കര/വ്യോമ/നാവിക സേനയിൽ നിന്നും വിരമിച്ച 56 വയസ്സ് കവിയാത്തവരായിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന. അഭിമുഖം മാർച്ച് 23ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

🔰 സർക്കാർ അംഗീകൃത ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ, രജിസ്‌ട്രേഷൻ എന്നിവയാണ് ന്യൂറോ ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 25ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും. ഫോൺ: 0483 2762 037.

Leave a Reply

Your email address will not be published. Required fields are marked *