അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ കീഴുപറമ്പ് പഞ്ചായത്ത് ജേതാക്കൾ.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമമെന്റിൽ കുഴിമണ്ണ പഞ്ചായത്തിനെ 3 റൺസിനു തോൽപ്പിച്ചു കീഴുപറമ്പ് പഞ്ചായത്ത് ജേതാക്കൾ ആയി. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകൾ പങ്കെടുത്ത ടൂർണമെന്റിൽ വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും മെമ്പർമാരും ട്രോഫികളും സർട്ടിഫിക്കറ്റ് കളും മെഡലുകളും വിതരണം നടത്തി.