അരീക്കോട് പരിവാർ കമ്മറ്റി രക്ഷകർത്താ സംഗമം സംഘടിപ്പിച്ചു.

രക്ഷകർത്താ സംഗമം സംഘടിപ്പിച്ച് അരീക്കോട് പരിവാർ കമ്മിറ്റി.(Areekode Parivar Committee organized Rakshakartha Sangam.)|Parivar.ഇന്നലെ (10/9/2023 ഞായർ) 2 മണിക്ക് അരീക്കോട് ബ്ലാക്ക് പരിവാർ ഓഫീസിൽ വെച്ച് നടന്ന പരിപാടി അരീക്കോട് പരിവാറിന്റെ മുഖ്യ രക്ഷാതികാരിയായ MP B സൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി റഫീഖ സ്വാഗതം പറഞ്ഞു. പ്രസിഡന്റ നാസർ അരീക്കോട് ആദ്യക്ഷ്യൻ വഹിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് ജാഫർ ചാളകണ്ടി നടത്തുകയും ഭിന്നശേഷിക്കാരായ നമ്മുടെ മക്കളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ അരീക്കോട് ബ്ലോക്ക് പരിവാർ ട്രഷറർ സൈനുദ്ധീൻ പൊന്നാട് രക്ഷിതാക്കൾക്ക് ബോധവത്കരക്ലാസ്സ് നൽകയും ചെയ്തു. ബ്ലോക്ക് പരിവാർ സെക്രടറി സലാം കുഴിമണ്ണ, അരീക്കോട് പരവാർ ഉപദേശകസമിതി അംഗം നഫീസാത്ത, കോഡിനേറ്റർ ബാലേട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകളും നിർദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകുകയും നൂറിൽപരം രക്ഷിതാക്കൾ പങ്കെടുക്കുകയും ചെയ്തു പരിവാർ വൈസ് പ്രസിഡന്റ് ഷെഫീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *