‘KSRTC ഡ്രൈവറുമായുള്ള തർക്കം നാണക്കേടായി; മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായി’; ആര്യാ രാജേന്ദ്രന് വിമർശനം

Arya Rajendran

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടുണ്ടാക്കിയെന്ന് വിമർശനം. നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചു എന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഉചിതമായ തീരുമാനം പാർട്ടിയെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.Arya Rajendran

കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ‌ അപക്വമായ ഇടപെടലാണ് മേയറുടെയും എംഎൽഎയുടെയൂം ഭാഗത്തുനിന്ന് ഉണ്ടായത്. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും എന്നും വിമർശനം ഉയർന്നു. സംസ്ഥാന ഭരണത്തിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.

ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായി. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായി. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ലന്നും വിമർശനം. പൊലീസിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും പൊലീസിൻ്റെ പ്രവർത്തനം തോന്നിയപോലെയാണെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *