പോലീസുമായി തർക്കം; തൃശൂർ പൂരം നിർത്തിവെച്ച് തിരുവമ്പാടി ദേവസ്വം

Argument with police;  Thiruvambadi Devaswom after stopping Thrissur Pooram

തൃശൂർ: പെലീസുമായുള്ള തർക്കത്തെ തുടർന്ന് പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പുരം നിർത്തിവെച്ചത്. രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലിൽ നിർത്തി സംഘാടകർ മടങ്ങി.

വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്. ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂർ വൈകിയത്.

ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *