അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ കീഴുപറമ്പ് സബ്ജില്ലാ ജേതാക്കൾ
അരീക്കോട്: കേരള മദ്റസ എജുക്കേഷൻ ബോർഡിനു കീഴിൽ തെരട്ടമ്മൽ മൈതാനത്ത് വെച്ച് നടന്ന അരീക്കോട് സബ് ജില്ലാ ‘അറ്റ്ലേറ്റ്സിമോ’മജ്ലിസ് മദ്റസാ കായികോത്സവത്തിൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ കീഴുപറമ്പ ജേതാക്കളായി. വാദിറഹ്‌മ കൊടിയത്തൂർ രണ്ടാം സ്ഥാനവും അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ മുണ്ടുമുഴി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കായികോത്സവം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. ജിഷ ഉദ്ഘാടനം നിർവ്വഹിച്ചു. ഒളിമ്പ്യൻ കെടി ഇർഫാൻ മുഖ്യാത്ഥിയായി.ജമാഅത്തെ ഇസ്‌ലാമി അരീക്കോട് ഏരിയപ്രസിഡന്റ് പി.വി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജമീല മുൻ പ്രസിഡന്റ്എൻ.കെ ഷൗക്കത്തലി യൂസുഫ് മാസ്റ്റർ കെ വി കരീം മാസ്റ്റർ മേഖലാ പ്രസിഡന്റ് ഷിഹാബുൽ ഹഖ് വി.പി നിസാം മാസ്റ്റർ എന്നിവർ സംസാരിച്ചു.സന്തോഷ് ട്രോഫി ഫുട്ബോൾ താരം എ.അബ്ദു നാസർ യൂണിവേഴ്സിറ്റി താരം ലത്തീഫ് എന്നിവർവിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.