ലക്ഷ്യമിട്ടത് 15,000 പേരെ കൊല്ലാൻ; മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമം; വിഷ ഗുളിക വിതരണം ചെയ്തയാൾ അറസ്റ്റിൽ

മുബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമം. വിഷ ഗുളിക വിതരണം ചെയ്തയാൾ അറസ്സിൽ. ഫയാസ് പ്രേംജി എന്ന ആളാണ് അറസ്റ്റിലായത്. 15000 ത്തോളം പേരെ കൊല്ലാനായിരുന്നു പദ്ധതി എന്ന് പ്രതി വ്യക്തമാക്കി. എലിവിഷമടങ്ങിയ ക്യാപ്സൂളുകൾ നൽകിയാണ് കൂട്ടക്കൊലയ്ക്ക് ശ്രമിച്ചത്.റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകൾക്ക് ഗുളികകൾ നൽകിയത്.

 

ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂന്ന് വനിതാ വോളന്റിയർമാരുടെ സംശയമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്‌. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ ഗുളികകൾ പരിശോധിക്കുകയും ഉള്ളിൽ പൊടിരൂപത്തിലുള്ള പദാർഥം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഗുളികകൾ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

 

ഗുളിക കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *