ഓട്ടോറിക്ഷയിൽ വീട്ടാവശ്യത്തിന് ലോഡ് കയറ്റി; ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ

Auto driver fined Rs 20,000 in Thiruvananthapuram for loading load in autorickshaw for household needs

 

അമിതഭാരം കയറ്റിയതിന് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് മോട്ടോർ വാഹനവകുപ്പ് വന്‍ പിഴ ചുമത്തിയത്. ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ്‌ കൊണ്ടുപോയതിനാണ് പിഴ. വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും നടപ്പാക്കാൻ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.

ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ്  പറഞ്ഞു. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *