കാന്തപുരത്തിൻ്റെ ആത്മകഥ; കൂളിമാട് യൂണിറ്റിൽ ക്യാമ്പയിൻ തുടങ്ങി

Autobiography of Kanthapuram; Campaign started in Koolimad unit

 

കുളിമാട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആത്മ കഥയായ “വിശ്വാസപൂർവ്വം ” എന്ന കൃതിയുടെ പ്രീ പബ്ലിക്കേഷൻ കാമ്പയിൻ കൂളിമാട്ടിൽ തുടങ്ങി. എസ് വൈ എസ് യൂണിറ്റിന് സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.ജെ താത്തൂർ സർക്കിൾ പ്രസിഡന്റ് എ ജെ കെ തങ്ങൾ വരിക്കാരനായി ചേർന്നു ഉദ്ഘാടനം ചെയ്തു. ‘വിശ്വാസ പൂർവ്വം’ ആത്മ കഥയിൽ എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവിതം സമഗ്രമായി
പ്രതിപാദിക്കുന്നുണ്ട്. ജൂൺ അവസാനം ഗ്രന്ഥം പുറത്തിറങ്ങും. സയ്യിദ് അലി നിയാസ് തങ്ങൾ, അബ്ദു റഹ്മാൻ സഖാഫി, മുർശിദ് സ്വിദ്ദീഖി, ഇ. മുജീബ്, ടി. നജീബ്, ബിഷാർ സഖാഫി, സയ്യിദ് ഖലീൽ സഖാഫി , അനസ് കൂളിമാട് തുടങ്ങിയവർ ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *