അവാർഡ് ദാനവും നോട്ട്ബുക്ക് വിതരണവും നടത്തി.
തൃക്കളയൂർ തണൽ ജനസേവന കേന്ദ്രത്തിന് കീഴിൽ 150 ഓളം പേർക്ക് നോട്ട്ബുക്ക് വിതരണവും LSS, USS, NMMS വിജയികൾ, SSLC, +2 പരീക്ഷകളിലെ A പ്ലസ് ജേതാക്കൾ എന്നിവർക്ക് അവാർഡ് ദാനവും നടത്തി. തൃക്കളയൂർ ദയ സെന്ററിൽ നടന്ന ചടങ്ങ് കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനം ചെയ്തു. പി.കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജാഫർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്ല മുനീർ, എം. റഹ്മത്തുള്ള എന്നിവർ ആശംസകളർപ്പിച്ചു. വി. ഷഹീദ് മാസ്റ്റർ സ്വാഗതവും തണൽ സെക്രട്ടറി ഇ. ഫാസിൽ അലി നന്ദിയും പറഞ്ഞു. പി.കെ. അൻവർ, വി. അബൂബക്കർ, ടി. നജീബ്, എം. മുബഷിർ, വി.പി. ഖമറുദ്ദീൻ, കെ. അബ്ദുസ്സമദ് , ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. തൃക്കളയൂർ പ്രദേശത്ത് നിർധനരായ ആളുകൾക്ക് വീട് നിർമ്മാണം, വീട് പുനരുദ്ധാരണം, സൗജന്യ മെഡിക്കൽ ക്ലിനിക്, ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകി വരുന്ന വേദിയാണ് തണൽ ജനസേവന കേന്ദ്രം.