ആയുർവേദ ദിനാചരണം നടത്തി വടക്കുംമുറി ഗവ: ആയുർവേദ ഡിസ്പെർസറി
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഗവ : ആയുർവേദ ഡിസ്പെൻസറി വടക്കുംമുറിയുടെ ആഭിമുഖ്യത്തിൽ മൂർക്കനാട് സാംസ്കാരിക നിലയത്തിൽ വെച്ച് ആയുർവേദ ദിനാചരണം വിവിധ പരിപ്പാടികളോടെ ആചരിച്ചു . (Ayurveda Day celebrated at Vadakkummuri Govt: Ayurveda Dispensary)
വാർഡ് മെംബർ അനുരൂപ് സ്വാഗതം പറഞ്ഞ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ .സി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ്കമിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻന്റിംഗ് കമിറ്റി ചെയർ പേഴ്സൺ ഹലീമ .കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ കെ.ടി മുഹമ്മദ് കുട്ടി എന്നിവർ ആശംസ അർപ്പിച്ചു. GUPS മൂർക്കനാട് വിദ്യാർത്ഥികൾക്കായി നടത്തിയ ആയുർവേദ ക്വിസ് മത്സരത്തിൽ
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ഫുആദ, റെന്ന, മിനഹ എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരം നല്കി. മൂർക്കനാട് ആയുഷ് യോഗ ക്ലബിൽ വെച്ച് നടത്തിയ അനുഭവ കുറിപ്പ് മത്സരത്തിൽ സമ്മാനർഹരായ സക്കീന, ജസീന . അസ്മ എന്നിവർക്കും ഉപഹാരങ്ങൾ നല്കി. ആയുർവേദം ആരോഗ്യ ജീവിതത്തിന് ” എന്ന വിഷയത്തില്
മെഡിക്കൽ ഓഫീസർ ഡോ ഷെബിൻ പി.എ ബോധവത്കരണ ക്ലാസെടുടുത്തു. യോഗ ഇൻസ്ട്രക്ടർ ഡോ : ഹസ്ന ജഹാൻ .കെ. നന്ദി പ്രകാശിപ്പിച്ചു.