ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി. പ്ലേ ​ഓ​ഫ് സെ​മി ഫൈ​ന​ലും ജ​യി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ അ​സൂ​റി​ക​ൾ പ​ക്ഷേ ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വാ​നി​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ​തോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്താ​യി. 48 ടീ​മു​ക​ൾ ക​ളി​ക്കു​ന്ന ലോ​ക​ക​പ്പാ​യി​ട്ടും ഇ​റ്റ​ലി​ക്ക് യോ​ഗ​മി​ല്ലെ​ന്ന് ചു​രു​ക്കം. എ​ന്നാ​ൽ, പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ൽ ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​ത്ത സ്വീ​ഡ​ൻ ടി​ക്ക​റ്റെ​ടു​ത്ത രീ​തി ഫു​ട്ബാ​ൾ ലോ​ക​ത്ത് കൗ​തു​ക​വും ത​മാ​ശ​യും ജ​നി​പ്പി​ക്കു​ന്ന​താ​ണ്. യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗി​ലെ പ്ര​ക​ട​ന​വു​മാ​യി പ്ലേ ​ഓ​ഫ് ക​ളി​ച്ചാ​ണ് ഇ​വ​രു​ടെ വ​ര​വ്. സ്വീ​ഡ​നു​ൾ​പ്പെ​ടു​ന്ന ലോ​ക​ക​പ്പ് യൂ​റോ​പ്യ​ൻ യോ​ഗ്യ​താ ഗ്രൂ​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ കൊ​സോ​വോ​ക്കും പു​റ​ത്താ​വാ​നാ​യി​രു​ന്നു വി​ധി. ഈ ​രീ​തി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്തി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

യോ​ഗ്യ​താ റൗ​ണ്ടി​ൽ അ​വ​സാ​ന സ്ഥാ​നം

യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ ബി ​ഗ്രൂ​പ്പി​ലാ​യി​രു​ന്നു സ്വീ​ഡ​ൻ. എ​തി​രാ​ളി​ക​ളാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡ്, കൊ​സോ​വോ, സ്ലോ​വേ​നി​യ ടീ​മു​ക​ൾ. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ സ്വീ​ഡി​ഷ് സ​മ്പാ​ദ്യം ര​ണ്ട് സ​മ​നി​ല​യും നാ​ല് തോ​ൽ​വി​യു​മാ​യി ര​ണ്ട് പോ​യ​ന്റ് മാ​ത്രം. സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് (14) ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി നേ​രി​ട്ട് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 11 പോ​യ​ന്റു​ള്ള കൊ​സോ​വോ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യി പ്ലേ ​ഓ​ഫി​ലേ​ക്ക് ക​ട​ന്നു. ഇ​വ​ർ പ്ലേ ​ഓ​ഫ് സെ​മി​യി​ൽ സ്ലോ​വാ​ക്യ​യെ 4-3ന് ​വീ​ഴ്ത്തി ഫൈ​ന​ലി​ൽ. ഫൈ​ന​ലി​ൽ പ​ക്ഷേ തു​ർ​ക്കി​യ​യോ​ട് ഒ​റ്റ ഗോ​ളി​ന് തോ​റ്റ് ലോ​ക​ക​പ്പ് ടി​ക്ക​റ്റ് കി​ട്ടാ​തെ കൊ​സോ​വോ മ​ട​ങ്ങി.

സ്വീ​ഡ​ൻ ക​യ​റി​യ വ​ഴി

ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ 12 ടീ​മു​ക​ളെ​ക്കൂ​ടാ​തെ യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗ് വ​ഴി നാ​ല് ടീ​മു​ക​ൾ​ക്കും പ്ലേ ​ഓ​ഫി​ൽ ക​ളി​ക്കാ​മെ​ന്ന യു​വേ​ഫ തീ​രു​മാ​ന​മാ​ണ് സ്വീ​ഡ​ന് അ​നു​ഗ്ര​ഹ​മാ​യ​ത്. നാ​ഷ​ൻ​സ് ലീ​ഗി​ലെ പ്ര​ധാ​ന ഡി​വി​ഷ​നി​ൽ നി​ന്ന് ത​രം താ​ഴ്ത്ത​പ്പെ​ട്ട​വ​ർ ക​ളി​ക്കു​ന്ന ലീ​ഗാ​ണ് സി. ​ഇ​തി​ൽ സി1 ​ഗ്രൂ​പ്പി​ലാ​യി​രു​ന്നു സ്വീ​ഡി​ഷ് പ​ട. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ സ്ലോ​വാ​ക്യ, എ​സ്തോ​ണി​യ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വ​രാ​ണ് സി1​ൽ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. അ​ങ്ങ​നെ സി1 ​ജേ​താ​ക്ക​ളാ​യി സ്വീ​ഡ​ൻ, സി2​ൽ നി​ന്ന് റു​മേ​നി​യ, സി3​ൽ നി​ന്ന് വ​ട​ക്ക​ൻ അ​യ​ല​ൻ​ഡ്, സി4​ൽ നി​ന്ന് വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ ടീ​മു​ക​ൾ പ്ലേ ​ഓ​ഫി​ലെ​ത്തി. ലോ​ക​ക​പ്പ് ടി​ക്ക​റ്റി​നാ​യു​ള്ള പ്ലേ ​ഓ​ഫി​ൽ സ്വീ​ഡ​നെ കാ​ത്തി​രു​ന്ന​ത് യു​ക്രെ​യ്നും പോ​ള​ണ്ടു​മാ​യി​രു​ന്നു. സെ​മി​യി​ൽ യു​ക്രെ​യ്‍നെ 3-1നും ​ഫൈ​ന​ലി​ൽ പോ​ള​ണ്ടി​നെ 3-2നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​വ​ർ ലോ​ക​ക​പ്പി​ന്. പ്ലേ ​ഓ​ഫി​ൽ ക​രു​ത്ത​രെ തോ​ൽ​പി​ച്ചാ​ണ് ത​ങ്ങ​ളു​ടെ വ​ര​വെ​ന്ന് സ്വീ​ഡ​ന് ന്യാ​യീ​ക​രി​ക്കാ​മെ​ങ്കി​ലും യോ​ഗ്യ​താ റൗ​ണ്ടി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​ർ ക​ട​ന്നു​കൂ​ടി​യ രീ​തി​യെ പ​രാ​മ​ർ​ശി​ച്ചാ​ണ് പി​ൻ​വാ​തി​ൽ പ്ര​വേ​ശ​ന​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ​രി​ഹ​സി​ക്കു​ന്ന​ത്.

സ്വീ​ഡ​നും ഇ​റ്റ​ലി​ക്കും സം​ഭ​വി​ച്ച​ത്

സ്വീ​ഡ​ൻ (ഫി​ഫ റാ​ങ്ക് 38)

യോ​ഗ്യ​ത റൗ​ണ്ടി​ൽ ഒ​ന്നും ജ​യി​ക്കാ​തെ ര​ണ്ട് പോ​യ​ന്റു​മാ​യി അ​വ​സാ​ന സ്ഥാ​നം

നാ​ഷ​ൻ​സ് ലീ​ഗി​ലെ പ്ര​ക​ട​നം വ​ഴി പ്ലേ ​ഓ​ഫി​ൽ

പ്ലേ ​ഓ​ഫ് സെ​മി​യി​ൽ യു​ക്രെ​യ്നെ​തി​രെ ജ​യം

ഫൈ​ന​ലി​ൽ തു​ർ​ക്കി​യ​യെ വീ​ഴ്ത്തി ലോ​ക​ക​പ്പ് യോ​ഗ്യ​ത

ഇ​റ്റ​ലി (ഫി​ഫ റാ​ങ്ക് 12)

യോ​ഗ്യ​താ റൗ​ണ്ടി​ൽ എ​ട്ടി​ൽ ആ​റും ജ​യി​ച്ച് 18 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​നം

ര​ണ്ടാം സ്ഥാ​ന​ക്കാ​രെ​ന്ന നി​ല​യി​ൽ പ്ലേ ​ഓ​ഫി​ൽ

പ്ലേ ​ഓ​ഫ് സെ​മി​യി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ജ​യം

ഫൈ​ന​ലി​ൽ ബോ​സ്നി​യ​യോ​ട് ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ് പു​റ​ത്ത്