വെളിച്ചം – ബാലവെളിച്ചം സംഗമം സംഘടിപ്പിച്ചു.
കുനിയിൽ:’ വിശ്വമാനവിതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി കീഴുപറമ്പ മണ്ഡലംതല വെളിച്ചം – ബാലവെളിച്ചം പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. വിശുദ്ധ ക്വുർആൻ പഠനം ജനകീയമാക്കുന്നതിനുള്ള പദ്ധതിയാണ് വെളിച്ചം ക്വുർആൻ അന്താരാഷ്ട്ര പഠന പദ്ധതി. കെ.എൻ.എം. മർക്കസുദഅവ കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് എ.വീരാൻ കുട്ടി സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് കെ.ഖമറുൽ ഇസ്‌ലാം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വഗ്മിയും പണ്ഡിതനുമായ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.എൻ. എം. മണ്ഡലം സെക്രട്ടറി കെ.ടി. യൂസുഫ്, ഐ.എസ്.എം മണ്ഡലം സെക്രട്ടറി എം.പി അബ്ദു റഹൂഫ്, വെളിച്ചം മണ്ഡലം കൺവീനർ കെ.പി. മുഹമ്മദ് അസ്ലം, കെ.ടി. മുജീബ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.