റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യവെ തിരുവല്ല മുത്തൂരിലാണ് സംഭവം.
മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന് മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെയായിരുന്നു കയർ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കരാറുകാരനും മരംവെട്ടു തൊഴിലാളികൾൽകുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.