അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിഷപ്പ് അറസ്റ്റില്‍
കോട്ടയം: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് കബളിപ്പിച്ചത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു.arrested
പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്.