‘കോൺഗ്രസിൽ ഇട്ട ബോംബ്’ : ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനയെ ട്രോളി മുഖ്യമന്ത്രി
കൊച്ചി: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാവണം എന്ന പ്രസ്താവന ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായി രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിലാണ് സംഭവം.Chennithala
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയാകണമെന്ന് സ്വാഗത പ്രാസംഗികൻ പറഞ്ഞു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. സ്വാഗത പ്രാസംഗികന്റെ പരാമർശം കോൺഗ്രസിൽ ഇട്ട വലിയൊരു ബോംബ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാർട്ടിയിൽ പ്രശ്ങ്ങളുണ്ടാക്കുന്ന ഇങ്ങനെയൊരു ചതി പ്രാസംഗികൻ ചെയ്യാൻ പാടില്ലായിരുന്നെന്നും മുഖ്യമന്ത്രി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.